ആരുടേയോ പഴകിയ ഉടുപ്പുകൾ
മാത്രം ധരിച്ചിരുന്ന) ,
നിറം കുറഞ്ഞ നരച്ച എന്റെ ബാല്യം....
മൂന്നു നേരം തികച്ചുണ്ണാൻ
ഗതിയില്ലാഞ്ഞമ്മ ,
കൈ പിടിച്ചലഞ്ഞ വെയിലേറ്റു
തളർന്ന ബാല്യം...
യവ്വനം കുടിച്ചു മദിക്കുന്ന പിതാവിന്റെ ,
മർദ്ദനമേറ്റമ്മ നിലവിളിക്കുമ്പോൾ
അതു കേട്ടു പാതിരാക്ക്
ഞെട്ടിയുണർന്ന്
തേങ്ങി കരയുന്ന ബാല്യം...
വർഷ കാലത്ത് ചോരുന്ന കുടിലിൽ അമ്മയുടെ കുടന്നയിൽ
ചൂടുപറ്റി ഉറങ്ങിയ ബാല്യം...
കളിപ്പാട്ടങ്ങളില്ലാത്ത, എന്നെ കാലം കളിപ്പിച്ച ബാല്യം...
ഹാ, കാലമേ.....
തിരികെ വരാമെന്കിൽ എനിക്കെന്റെ ബാല്യം തിരിച്ചു തരൂ...
ദുരിതമാണെന്കിലും..
അന്നത്തെ നിന്നിലെ എന്നെ
ഞാൻ ഇന്നും സ്നേഹിക്കുന്നു.... കാരണം ...
വലുതായതിൽ പിന്നെ നിന്നോളം നിഷ്കളന്കത ഞാൻ ഇന്നോളം അനുഭവിച്ചില്ല !!!.....
ഇഷ്ടമല്ലേ..ഒരു തുണ്ട് മയിൽ പീലി..?ഓർക്കുന്നില്ലേ ബാല്യത്തിലെപ്പോഴോ സൂക്ഷിച്ചു വെച്ച മഞ്ചാടി...?
2016, ഫെബ്രുവരി 16, ചൊവ്വാഴ്ച
ബാല്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ