മാധവാ....
ഞാൻ എന്റെ വേദനകളോട് അടരാടി തളർന്നുറങ്ങുമ്പോൾ...നീ നിന്റെ വേണുവുമായ്
എന്റെ അരികിൽ വരൂ.....
കണ്ണീരു പറ്റിപിടിച്ച
എന്റെ കൺപോളകളിൽ
നിന്റെ
ചുണ്ടുകൾ ചേർത്തു വെക്കൂ...
ചന്ദനം മണക്കുന്ന നിന്റെ കൈവിരലുകളാൽ മിഴിനീരൊഴുകിയ എന്റെ കവിളുകൾ
സ്പർശിക്കൂ...
എന്റെ വേദനിക്കുന്ന ചിന്തകൾ ഉത്ഭവിക്കുന്ന ശിരസ്സിൽ നീ നിന്റെ കരങ്ങളാൽ പതിയെ തലോടൂ...
മറ്റാരിലാണ് ഞാൻ അഭയം കാണേണ്ടത്...?
മറ്റെന്തിനാണ് നിന്നേക്കാൾ കരുണയുള്ളത്...?
ഏകാന്തതയുടെ നശിച്ച ഇരുളിൽ ഞാൻ ഒറ്റക്കാവുമ്പോൾ,
നീ ഒരിക്കലെന്കിലും വരുമെന്നു കരുതി,
ഓരോ രാത്രിയും
കണ്ണീരർച്ചന ചെയ്യുമ്പോഴും ,
ഞാൻ വിശ്വസിക്കുന്നു...
ഇന്നെലെയും നീ എന്നരികിൽ വന്നിരുന്നു....
ഇന്നും വരും
എന്റെ മാധവൻ....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ